അപ്പു ഒന്നാം ക്ലാസിലേക്ക്

ജൂണ്‍ 3, 2007 -ല്‍ 9:00 pm | Posted in Uncategorized | 5അഭിപ്രായങ്ങള്‍

നാളെ അപ്പു ഒന്നാം ക്ലാസിലേക്ക് പോവുകയാണ്.അവന്‍ അവന്റെ അമ്മയുടെ സ്കൂളില്‍ തന്നെയാണ് ചേരുന്നത്.അവന്റെ ഒന്നാം ക്ലാസിലേ ആദ്യദിവസം എങ്ങനെയാവുമോ എന്തോ?എന്റെ ഒന്നാം ക്ലസിലെ ആദ്യ ദിവസം എനിക്ക് ഓര്‍മയില്ല, സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയപ്പോള്‍ അടയാളങ്ങളൊന്നും കാണാഞ്ഞ് ഹെഡ്മാഷും എന്റെ മാമനും ചേര്‍ന്ന് എന്റെ ട്രൌസര്‍ ഊരി നോക്കിയതു മാത്രം മറന്നിട്ടില്ല…

പഴയ ഒന്നാം ക്ലാസുകാരന് പറയാനുള്ളതാവുമോ പുതിയ ഒന്നാം ക്ലാസുകാരന് പറയാനുള്ളത്.നാളെ എല്ലാ സ്കൂളുകളിലും മധുരപലഹാര വിതരണം ഉണ്ടാവും.ഈ അധ്യയന വര്‍ഷം കാര്യക്ഷമതാവര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

appu12.jpg

ആശംസകള്‍

മേയ് 25, 2007 -ല്‍ 12:31 am | Posted in Uncategorized | 1 അഭിപ്രായം

എന്റെ സഹ പ്രവര്‍ത്തകയായ ഉഷേച്ചി(അങ്ങനെയാണ് ഞാന്‍ വിളിക്കാറ്)യുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികമാണിന്ന്.എനിക്ക് സ്വന്തം ചേച്ചിയെ പോലെയാണവര്‍. ഉഷേച്ചിയുടെ ഭര്‍ത്താവ് ബേബിയേട്ടന്‍ എന്റെ ബ്ലോഗൊക്കെ വായിക്കാറുണ്ട്. ആള്‍ ഒരു സഹൃദയനാണ്.പാട്ടും നാടകവുമൊക്കെ കയ്യിലുണ്ട്.നന്മ നിറഞ്ഞവരാണ് രണ്ടു പേരും .അവര്‍ക്ക് ഈ സുദിനത്തില്‍ എല്ലാ വിധ നന്മകളും നേരുന്നു.

ushechi.jpg

കടല്‍ത്തീരത്ത്

നവംബര്‍ 25, 2006 -ല്‍ 1:21 pm | Posted in Uncategorized | 3അഭിപ്രായങ്ങള്‍

04112006019_edited.jpg 51.jpg17.jpg

കടല്‍ എന്നും എനിക്കൊരല്‍ഭുതമാണ്.രണ്ടാഴ്ച്ച മുന്‍പ് ഞങ്ങള്‍ എല്ലാവരും കൂടി വാടാനപ്പിള്ളി കടപ്പുറത്ത് പോകാന്‍ ഒരവസരം ഉണ്ടായി.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു പോക്ക്.ജീവിതത്തില്‍ കനത്ത ദുഃഖം അനുഭവിക്കേണ്ടിവന്നിട്ടുള്ള ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് കടല്‍ കാണാനുള്ള ഒരു അദമ്യമായ ആഗ്രഹം ഉണരുന്നത് ഞാനറിഞ്ഞിട്ടുണ്ട്.വിചാരവികാരങ്ങളെ ഉണര്‍ത്താനുള്ള അതിന്റെ ശേഷി ഞാന്‍ പറയേണ്ടല്ലോ.മനുഷ്യന്റെ നിസ്സാരതയെ കാണിച്ചു തരുന്നചില കാഴ്ച്ചകളില്‍ ഒന്നാണ് എനിക്ക് കടല്‍.നക്ഷത്ര നിബിഡമായ ആകാശവും  മലയുടെ ഉയരത്തില്‍നിന്ന്‍ അടിവാരത്തിന്റെ ദൃശ്യവും ഇതേ അമ്പരപ്പ് എന്നിലുളവാക്കിയിട്ടുണ്ട്.കടലിലൂടെ യാത്ര ചെയ്യണമെന്ന് ചിലപ്പോള്‍ എനിക്ക് കലശലായ മോഹമുണ്ടായിട്ടുണ്ട്.സമുദ്ര ലംഘനങ്ങള്‍ മനുഷ്യന്റെ ഏതൊക്കെ മോഹങ്ങളെയാവും സഫലീകരിച്ചിട്ടുണ്ടാവുക

ചേലക്കണ്ണികള്‍

നവംബര്‍ 11, 2006 -ല്‍ 12:10 am | Posted in നൊസ്റ്റാള്‍ജിയ, പരിസ്ഥിതി | 1 അഭിപ്രായം

പാടങ്ങളിലും പാടങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലും ഈ കാട്ടുപൂച്ചെടി(നാട്ടുപൂച്ചെടിയോ?)
കൂട്ടമായി കാണുന്നു.ചേലക്കണ്ണി എന്നാണ് ഇതിന് നാട്ടുകാര്‍ വിളിക്കുന്ന പേര്.ഇപ്പോള്‍ ഇവിടെയുള്ള  പാടവരമ്പുകളാകെ ചേലക്കണ്ണികള്‍ മഞ്ഞവിരിപ്പിട്ടിരിക്കുകയാണ്.എന്റെ സ്കൂള്‍മുറ്റമാണ് ചിത്രത്തില്‍ കാണുന്നത്.കണ്ണാന്തളികളെ പോലെ,നീലക്കുറിഞ്ഞികളെ പോലെ ഈ മഞ്ഞപ്പൂവിരിപ്പും നിഷ്ക്രമിച്ചേക്കാം,തിരിച്ചിനി വരാത്ത വിധം.  ചിത്രത്തില്‍ ക്ലിക്കിയാല്‍ ഫ്ലിക്കറില്‍ പോകാം.ഒരു ചിത്രം കൂടി കാണാം.

തുമ്പികള്‍

നവംബര്‍ 5, 2006 -ല്‍ 9:26 pm | Posted in Uncategorized | 1 അഭിപ്രായം

തുമ്പികളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമായി കണ്ടാല്‍ മതി.കണ്ണുപൊട്ടന്‍ വഴികാണിക്കും  പോലെയാണെന്നുമാത്രം.ചിത്രങ്ങള്‍ വീഡിയോയില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളാണ്.  ഇതാണ് ഓണത്തുമ്പി.ഇംഗ്ലീഷില്‍ Picture wing.ആണ്‍ തുമ്പിക്കും പെണ്‍ തുമ്പിക്കും തമ്മില്‍ നേരിയ വ്യത്യാസമുണ്ട്.(ആനക്കരയില്‍ നിന്ന്)

05.jpg

സൂചിതുമ്പി വിഭാഗത്തില്‍ പെട്ട ഒരു നാട്ടു തുമ്പി   (ആനക്കരയില്‍ നിന്ന്)

04.jpg

സാമിതുമ്പി.എങ്ങനെയുണ്ട് പേര്? കറുപ്പുടുത്ത് മലയ്ക്കു പോവുന്ന  അയ്യപ്പന്മാരെ ഓര്‍മിച്ച് ഏതോ രസികന്‍ കൊടുത്തതാവണം ഈ പേര്.  (ആനക്കരയില്‍ നിന്ന്)

00.jpg

ഇതാവണം തുരുമ്പന്‍ തുമ്പി /ചക്കരത്തുമ്പി  (ആനക്കരയില്‍ നിന്ന്)

01.jpg

 പേരറിയില്ല. അറിയുന്നവര്‍ കമന്റില്‍ എഴുതിവെച്ചുപോയാല്‍ ഉപകാരം 

(ആനക്കരയില്‍ നിന്ന്)

03.jpg 02.jpg

(വയനാട്ടില്‍ നിന്ന്)

തുമ്പിക്കാലം

നവംബര്‍ 2, 2006 -ല്‍ 9:31 am | Posted in നൊസ്റ്റാള്‍ജിയ, പരിസ്ഥിതി | 1 അഭിപ്രായം

തുലാമാസം  വന്നാല്‍ നമ്മുടെ കുളങ്ങള്‍ക്കും പാടങ്ങള്‍ക്കും മീതെ ഒരായിരം തുമ്പികള്‍ പറന്നു തുടങ്ങും.ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. ഇവയെല്ലാം ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട തുമ്പികളാണ്.ഇവ തന്നെയാവണം തുലാത്തുമ്പികള്‍. വെയിലാഴിയില്‍ കൂട്ടം കൂട്ടമായി പറന്നു രസിക്കുന്ന ഈ തുമ്പികളെ വള്ളുവനാട്ടിലും വയനാട്ടിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷെ എല്ലാ മലയാളികളും ഈ പ്രത്യേക മാസത്തില്‍ ധാരാളം തുമ്പികളെ കണ്ട് ഒരു വേള അന്തിച്ചു നിന്നിട്ടുണ്ടാവാം.തുമ്പികള്‍ കൊതുകുകളുടെ വംശവര്‍ദ്ധനവിനെ നിയന്ത്രിക്കുന്നുണ്ട്.കൊതുകുകളുടെ ലാര്‍വകളായ കൂത്താടികളെ തിന്നുനശിപ്പിക്കുന്നതില്‍ തുമ്പികള്‍ക്ക് നല്ലൊരു പങ്കുണ്ട്. ചികുന്‍ ഗുനിയ പടര്‍ന്നുപിടിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് തുലാത്തുമ്പിക്കൂട്ടം ഇറങ്ങിയത്.അത്ഭുതകരമെന്ന് പറയട്ടെ ഇപ്പോള്‍  ചി  കുന്‍ ഗുനിയ വാര്‍ത്തകള്‍ കാണാനില്ല.തുമ്പികളുടെ പങ്ക് ഇതില്‍ എത്രത്തോളമുണ്ടെന്നൊന്നും എനിക്കറിയില്ല.

കേരളീയര്‍ തുമ്പികളെ ക്കുറിച്ച് വേണ്ടത്ര പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.നമ്മുടെ തുമ്പികള്‍ക്കൊക്കെ  SEEK  പോലുള്ള സംഘടനകള്‍ മലയാളം പേരുകള്‍ നല്‍കാന്‍ ശ്രമിച്ച് കണ്ടിട്ടുണ്ട്.ചില പ്രദേശങ്ങളില്‍ ചില തുമ്പികളെയെംകിലും നാട്ടുകാര്‍ പേരു ചൊല്ലി വിളിക്കുന്നുണ്ട്. ചക്കരത്തുമ്പി,ഓണത്തുമ്പി തുടങ്ങിയവ അവയില്‍ ചിലതാണ്.

തുമ്പികള്‍  കേരളീയ രെ സ്വാ‍ധീനിച്ചതിന്റെ അടയാളമാവാം ‘തുമ്പിതുള്ളല്‍ ’ .തുമ്പീ എന്നു തുട ങ്ങുന്ന ചില ചലച്ചിത്രഗാനങ്ങളും നമുക്കുണ്ട്. ചിലരുടെയെങ്കിലും കുട്ടിക്കാല ഓര്‍മകളില്‍ തുമ്പികളെ ക്കൊണ്ട് കല്ലെടുപ്പിച്ചിട്ടുള്ള വികൃതികള്‍ ഉണ്ടാവാം. ഈ ദ്രോഹം ഒരു നല്ല ഓര്‍മയായി കുട്ടികളുടെ മുന്‍പിലെങ്കിലും നമുക്കിനി അവതരിപ്പിക്കാതിരുന്നുകൂടെ..?തുമ്പിയെപ്പിടിച്ച് തൊട്ടാവാടിപ്പൂ തിന്നാന്‍ കൊടുത്ത ഒരോര്‍മ എനിക്കുണ്ട്. തുമ്പികളെ ക്കുറിച്ച് ഇനിയും ഒരു പാട് പറയാനുണ്ടാവും.‘ഇടനാടന്‍ ചെങ്കല്‍ ക്കുന്നുകള്‍,ഒരു പാരിസ്ഥിക പഠനം‘ എന്നൊരു പുസ്തകമുണ്ട്.SEEK     പുറത്തിറക്കിയതാണ് കിട്ടുമെങ്കില്‍ ഒന്നു വായിച്ചു നോക്കൂ.

പുഴയെ കൊല്ലാന്‍…

ഒക്ടോബര്‍ 23, 2006 -ല്‍ 2:43 pm | Posted in പരിസ്ഥിതി, Uncategorized | 2അഭിപ്രായങ്ങള്‍

006.jpg011.jpg031.jpg

പുഴയെ കൊല്ലാന്‍ കാവല്‍ നില്‍ക്കുകയാണ് ഈ (യമ) വാഹനങ്ങള്‍.അധികൃതവും  അനധികൃതവുമായ കടവുകളില്‍ ദിവസവും നൂറുകണക്കിന് ലോറികളാണ് മണലെടുക്കാന്‍ വരുന്നത്.ഭാരതപ്പുഴ ഇന്നൊരു ഓര്‍മ മാത്രമാണ്.

അമ്മുവും ഞാനും

ഒക്ടോബര്‍ 18, 2006 -ല്‍ 3:35 pm | Posted in നൊസ്റ്റാള്‍ജിയ | 2അഭിപ്രായങ്ങള്‍

005.jpg01.jpg03.jpg 

എല്ലാ കുട്ടികളും ശൈശവത്തില്‍ അച്ഛനും അമ്മയുമായി കളിക്കുന്നുണ്ടോ..?അമ്മു എപ്പോഴും അമ്മയായി കളിക്കുകയാണ്. അവള്‍ അമ്മയായാല്‍ അവളുടെ അമ്മ (പാത്തുമ്മക്കുട്ടി) പിന്നെ ഉണ്ണിയാണ്. ചിലപ്പോള്‍ എനിക്കും ഉണ്ണിവേഷം കെട്ടേണ്ടിവരാറുണ്ട്.അവളുടെ അംഗണ്‍ വാടിയില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഓരോ ഷാള്‍ ഉണ്ട്.

ഈ ഷാള്‍ സാരിയായി സങ്കല്പിച്ചുടുത്തുകൊണ്ട് നടക്കുന്ന ഒരു 021.jpgകൂട്ടം കുട്ടികളെ എപ്പോഴും അവിടെ കാണാമത്രെ. അവളുടെ പാവക്കുട്ടിയെ ചിലപ്പോള്‍ നടക്കുന്ന വഴിയില്‍ (വീട്ടിനകത്ത്) ഉറക്കി കിടത്തിയിട്ടുണ്ടാവും.നമുക്കത് വെറും പ്ലാസ്റ്റിക്കാണല്ലോവാതില്‍പ്പടിയിലെ ഈ തടസ്സം ഞാന്‍ ചിലപ്പോള്‍

എടുത്ത് വലിച്ചെറിയാറുണ്ട്.പാവം കുട്ടി..!അവളുടെ കണ്ണുകള്‍ അപ്പോള്‍ കാണേണ്ടതാണ്.അപ്പോഴായിരിക്കും പൊട്ടനായ എനിക്ക് പെരുമാറ്റവൈകല്യത്തെക്കുറിച്ച് ഓര്‍മ വരിക.ഉടനെ പാവക്കുട്ടിയെ കിടന്നിടത്തു തന്നെ കൊണ്ടുപോയിവെക്കും.മാഞ്ഞ ഒരു ചിരി തിരിച്ചു കൊണ്ടുവരാന്‍ അത്രയേ

ചെയ്യേണ്ടൂ.

04.jpg02.jpg

 

പ്രകൃതിയുടെ സ്വകാര്യങ്ങള്‍

ഒക്ടോബര്‍ 13, 2006 -ല്‍ 6:23 pm | Posted in നൊസ്റ്റാള്‍ജിയ, പരിസ്ഥിതി, പൂക്കള്‍ | ഒരു അഭിപ്രായം ഇടൂ

പങ്കിടാ‍നുണ്ടെനിക്ക് നിന്നോടൊരു കാര്യം/സ്വകാര്യം… നീ കാത്തിരിക്കുകില്‍..

bfly144_edited.jpg

Create a free website or blog at WordPress.com.
Entries and comments feeds.