അപ്പു ഒന്നാം ക്ലാസിലേക്ക്

ജൂണ്‍ 3, 2007 -ല്‍ 9:00 pm | Posted in Uncategorized | 5അഭിപ്രായങ്ങള്‍

നാളെ അപ്പു ഒന്നാം ക്ലാസിലേക്ക് പോവുകയാണ്.അവന്‍ അവന്റെ അമ്മയുടെ സ്കൂളില്‍ തന്നെയാണ് ചേരുന്നത്.അവന്റെ ഒന്നാം ക്ലാസിലേ ആദ്യദിവസം എങ്ങനെയാവുമോ എന്തോ?എന്റെ ഒന്നാം ക്ലസിലെ ആദ്യ ദിവസം എനിക്ക് ഓര്‍മയില്ല, സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയപ്പോള്‍ അടയാളങ്ങളൊന്നും കാണാഞ്ഞ് ഹെഡ്മാഷും എന്റെ മാമനും ചേര്‍ന്ന് എന്റെ ട്രൌസര്‍ ഊരി നോക്കിയതു മാത്രം മറന്നിട്ടില്ല…

പഴയ ഒന്നാം ക്ലാസുകാരന് പറയാനുള്ളതാവുമോ പുതിയ ഒന്നാം ക്ലാസുകാരന് പറയാനുള്ളത്.നാളെ എല്ലാ സ്കൂളുകളിലും മധുരപലഹാര വിതരണം ഉണ്ടാവും.ഈ അധ്യയന വര്‍ഷം കാര്യക്ഷമതാവര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

appu12.jpg

Advertisements

5അഭിപ്രായങ്ങള്‍ »

RSS feed for comments on this post. TrackBack URI

 1. ഹായ് അപ്പൂ, നന്നായി പഠിക്കണം. നന്നായി എന്ന് പറഞ്ഞാല്‍ വെറുതെ കാണാപ്പാഠം പഠിക്കുകയല്ല, കുറച്ചെ പഠിച്ചുള്ളുവെങ്കിലും പഠിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി പഠിക്കണം. ചോദ്യങ്ങള്‍ ചുമ്മാ ചോദിക്കണം, ടീച്ചര്‍മാരോടും അച്ഛനോടും അമ്മയോടും. എന്തിനാണ് ഇതൊക്കെ പഠിക്കുന്നതെന്ന് ഓരോ കാര്യം പഠിപ്പിച്ചുകഴിയുമ്പോഴും ചോദിക്കണം. ആ ചോദ്യം പക്ഷേ ആദ്യമൊക്കെ വീട്ടില്‍ അച്ഛനോടും അമ്മയോടും ചോദിച്ചാല്‍ മതി 🙂

  പഠിക്കാന്‍ വേണ്ടി മാത്രമായി പഠിക്കണ്ട കേട്ടോ. പഠിക്കുന്നതെന്തായാലും രസിച്ച് പഠിക്കണം. ഒരു കാര്യം നല്ലപോലെ മനസ്സിലാക്കി പഠിച്ചാല്‍ നല്ല സന്തോഷമായിരിക്കും പഠിച്ച് കഴിയുമ്പോള്‍. പരീക്ഷയ്ക്ക് വേണ്ടി മാത്രമായും പഠിക്കരുത്. എന്നും കുറച്ച് പഠിത്തം, നല്ലപോലെ കളിക്കല്‍, നല്ല ഉറക്കം… അങ്ങിനെ പയ്യെപ്പയ്യെ തിന്ന് തിന്ന് അവസാനം പനയും തിന്നാം.

  പിന്നെ നല്ലപോലെ കളിക്കണം. ഓടിച്ചാടി നടക്കണം. വീഴണം. കുറച്ച് തൊലിയൊക്കെ പോകണം. നല്ല നല്ല കൂട്ടുകാരെ ഉണ്ടാക്കണം…

  (ഞാനീ പറഞ്ഞതൊന്നും അപ്പൂന് ഇപ്പോ‍ള്‍ ഒട്ടും പിടികിട്ടില്ല. അപ്പൂന്റച്ഛന്‍ പയ്യെപ്പയ്യെ പറഞ്ഞുതരും).

  അപ്പൂന് എല്ലാവിധ ആശംസകളും. അടിച്ച് പൊളി 🙂

 2. അപ്പൂന് ആശംസകള്‍…
  മിടുക്കനായി പഠിക്കൂ, കളിച്ചും രസിച്ചും കാര്യമറിഞ്ഞും പഠിക്കൂ..:)

 3. അപ്പു ആളു കൊള്ളാം സമര്‍ഥനാണല്ലോ !!
  മോനേ…, അപ്പൂസ്‌, ചിത്രകാരന്‍ അങ്കിളിന്റെ പഠാനോത്സവ ആശംസകള്‍ !!

 4. അപ്പു,നന്നായി പഠിക്കണെ ! എന്തിനാണു തല മൊട്ടയടിക്കാ‍ന് സമ്മതിച്ചത് ?

 5. u5fd9u2014u2014u5de6u7ad6u5fc3u53f3u6b7bu3002u6211u8fd8u4e0du81f3u4e8euff0cu65f6u95f4u6bd4u8f83u5c11u5c31u662fu4e86u3002u5b57u4f53u8fc7u4e24u5929u8be5 Click http://pepij.nl/justgoo100645


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Blog at WordPress.com.
Entries and comments feeds.

%d bloggers like this: